ന്യൂഡൽഹി: ക്വാഡ് സഖ്യമായുള്ള ഏറ്റുമുട്ടലുകളെയും എക്സ്ക്ലൂസീവ് ഗ്രൂപ്പുകളെയും എതിർക്കുന്നുവെന്ന് ചൈന. ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്തോ-പസഫിക് മേഖലയിലെ സമുദ്രനിരീക്ഷണം ശക്തമാക്കാനുള്ള തീരുമാനമെടുത്തതിനും മേഖലയിൽ ചൈന നടത്തിയ ആക്രമണങ്ങളെ പരോക്ഷമായി കുറ്റപ്പെടുത്തിയതിനും പിന്നാലെയാണ് ചൈനയുടെ പ്രതികരണം.
രാജ്യങ്ങൾ തമ്മിലുള്ള സഹകരണം പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും സഹായകമായിരിക്കണമെന്നും മൂന്നാം കക്ഷിയെ ലക്ഷ്യം വയ്ക്കരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് മാവോ നിംഗ് വിഷയത്തിൽ പ്രതികരിച്ചു.